കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചു

എറണാകുളത്ത് നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിനടിയിലാണ് ബൈക്ക് പെട്ടത്. ബൈക്ക് ചളിയില്‍ തെന്നി ബസ്സിന് അടിയില്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

author-image
Sruthi
New Update
2

ksrtc accident death

Listen to this article
0.75x1x1.5x
00:00/ 00:00

നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചു. ചേര്‍ത്തല മായിത്തറ തൊണ്ടല്‍വെളി വീട്ടില്‍ അഖില്‍ (26) ആണ് മരിച്ചത്.
എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. എറണാകുളത്ത് നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിനടിയിലാണ് ബൈക്ക് പെട്ടത്. ബൈക്ക് ചളിയില്‍ തെന്നി ബസ്സിന് അടിയില്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.അരൂരിലെ സ്വകാര്യ കമ്പനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സിന്ധു-അജിക്കുട്ടന്‍ ദമ്പതികളുടെ മകനാണ്. നിഖില്‍ സഹോദരനാണ്.

ksrtc