/kalakaumudi/media/media_files/2025/04/20/u9Y3ctNwo4nEQYmZs0UF.jpg)
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 31 ദീർഘദൂര കുത്തകറൂട്ടുകളിൽ ഓടാന്‍ സ്വകാര്യബസുകൾക്ക് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരേ ഒരുമാസം പിന്നിടുമ്പോഴും മൗനം പാലിച്ച് സര്‍ക്കാര്‍.
കെഎസ്ആര്‍ടിസിയുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന വിധിക്കെതിരെ ഇനിയും അപ്പീൽ നൽകാതെ സർക്കാർ. കെഎസ്ആർടിസിക്കുവേണ്ടി സ്കീം തയ്യാറാക്കുന്നതിൽ സംഭവിച്ച വീഴ്ചയാണ് കേസിൽ തിരിച്ചടിയായത്. സ്കീമിനെതിരേയുള്ള ആക്ഷേപങ്ങളിൽ ഒരു വർഷത്തിനുള്ളിൽ ഹിയറിങ് നടത്തി അന്തിമവിജ്ഞാപനം പുറത്തിറക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് വിധിയിൽ പറയുന്നു.
മോട്ടോർവാഹനനിയമം അധ്യായം ആറുപ്രകാരം ഏത് റൂട്ടും വിജ്ഞാപനം ചെയ്യുന്നതിനോ ഭേദഗതി വരുത്തുന്നതിനോ സംസ്ഥാനസർക്കാരിന് അധികാരമുണ്ട്.ഇതു പ്രകാരം സ്വകാര്യമേഖലയെ പൂർണമായോ ഭാഗികമായോ ഒഴിവാക്കാം. ഇതു ചോദ്യംചെയ്യാൻ കഴിയാത്തതിനാൽ നടപടിക്രമം കൃത്യമല്ലെന്ന് പറഞ്ഞാണ് സ്വകാര്യബസുകാർ ഹൈക്കോടതിയെ സമീപിച്ചത്.