/kalakaumudi/media/media_files/2024/11/11/mBW3JkMjopUhUerxWBIj.jpeg)
ആലപ്പുഴ: ചേർത്തല ദേശീയപാതയിൽ തങ്കി കവലയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാർഡ് പനമ്പടച്ചിറ അനന്തകൃഷ്ണന്റെ മകൻ ശിവകുമാർ (28) സഹോദരിയുടെ മകൻ മുരുകേശൻ (43) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് അപകടം. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സാണ് ഇടിച്ചത്.
മരിച്ച ഇരുവരും സ്കൂട്ടർ യാത്രക്കാരാണ്. തമിഴ്നാട് സ്വദേശികളാണ്. മുരുകേശൻ വർഷങ്ങളായി കഞ്ഞിക്കുഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിലാണ് താമസം പെയിന്റിങ് തൊഴിലാളികളാണ്.