എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും ഇനി ഡിജിറ്റല്‍ പേയ്മെന്റ്

എല്ലാ ബസുകളിലും യുപിഐ പേയ്മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീന്‍ ഒരുക്കും. രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടച്ചാല്‍ മെഷീനില്‍ ടിക്കറ്റ് ലഭിക്കുംവിധമാണ് സംവിധാനം.

author-image
Biju
New Update
SD

തിരുവനന്തപുരം: ഇനി ചില്ലറയും നോട്ടുമില്ലാതെ ബസില്‍ ധൈര്യമായി കറയാം. സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഒരുക്കുകയാണ് കെഎസ്ആര്‍ടിസി.  സമയനഷ്ടമില്ലാതെ ജിപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളും ഉള്‍പ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലൂടെയും ബസില്‍ ടിക്കറ്റ് എടുക്കാനാകും.

എല്ലാ ബസുകളിലും യുപിഐ പേയ്മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീന്‍ ഒരുക്കും. രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടച്ചാല്‍ മെഷീനില്‍ ടിക്കറ്റ് ലഭിക്കുംവിധമാണ് സംവിധാനം. കയ്യില്‍ പണമില്ലാതെ വിഷമിക്കുന്ന സാഹചര്യങ്ങളില്‍ ഈ സംവിധാനം യാത്രക്കാര്‍ക്ക് വളരെ ആശ്വാസമായിരിക്കും.

 

ksrtc