/kalakaumudi/media/media_files/2025/12/14/babu-ksrtc-2025-12-14-15-17-37.jpg)
തൃശൂർ: കെഎസ്ആർടിസി ബസ് ദേശീയപാതയോരത്ത് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടിൽ ബാബുവാണ് മരിച്ചത് .
പുതുക്കാട് മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെയാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
.ശനിയാഴ്ച വൈകിട്ടാണ് ടോൾ പ്ലാസയ്ക്കു സമീപം ബസ് നിർത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്.
യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി.
ബാബുവിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേർന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈൽ ഫോൺ ലഭിച്ചിരുന്നു.
ഞായറാഴ്ച രാവിലെയാണ് പാലത്തിനുസമീപം ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
