കെ.എസ്.ആർ.ടി.സി. ബസിനുള്ളിലെ അതിക്രമം: യുവാവ് പിടിയിൽ

അരൂക്കുറ്റി മാത്താനം ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്തിരുന്ന കൊല്ലത്തേക്കുള്ള ടൗൺ ടു ടൗൺ കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ കയറിയ യുവാവ് വയറിങ് വലിച്ച് പൊട്ടിക്കുകയും ലൈറ്റുകളുടെ സ്വിച്ചുകളും മറ്റുപകരണങ്ങളും നശിപ്പിക്കുകയുമായിരുന്നു.

author-image
Vishnupriya
New Update
dfg
Listen to this article
0.75x1x1.5x
00:00/ 00:00

ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ അതിക്രമിച്ചുകയറി കേടുപാടുകൾ വരുത്തിയ കേസിൽ യുവാവ് പിടിയിൽ. അരൂക്കുറ്റി തൊട്ടുചിറ വീട്ടിൽ ടി.എം. അക്ഷയ്(24) നെ ആണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരൂക്കുറ്റി മാത്താനം ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്തിരുന്ന കൊല്ലത്തേക്കുള്ള ടൗൺ ടു ടൗൺ കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ കയറിയ യുവാവ് വയറിങ് വലിച്ച് പൊട്ടിക്കുകയും ലൈറ്റുകളുടെ സ്വിച്ചുകളും മറ്റുപകരണങ്ങളും നശിപ്പിക്കുകയുമായിരുന്നു.

KSRTC Bus