നിരത്തിലുള്ള പല കെ എസ് ആര്‍ ടി സി ബസ്സുകളും കാലാവധി കഴിഞ്ഞത്; കേന്ദ്ര വാഹന നിയമത്തിന് പുല്ലുവില

കേരളത്തിലെ കലാവധി കഴിഞ്ഞതും, കഴിയാറായതുമായ ആയിരത്തില്‍ അധികം കെ എസ് ആര്‍ ടി സി ബസ്സുകള്‍ നിരത്തില്‍ ഓടുന്നത്.  എന്നാല്‍ കാലാവധി കഴിയാത്ത 178 -ഓളം കെ എസ് ആര്‍ ടി സി ബസ്സുകളും കട്ടപ്പുറത്താണ്‌.

author-image
Akshaya N K
New Update
ksrtc

കൊല്ലം:15 വര്‍ഷമോ അതിലധികമോ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരത്തുകളിലോടാന്‍ കര്‍ശന നിയമങ്ങളുണ്ടെങ്കിലും, അവയില്‍ ഉള്‍പ്പെടാതെ കെ എസ് ആര്‍ ടി സി. സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ പ്രത്യേക അനുമതിയിലാണ് കേരളത്തിലെ കലാവധി കഴിഞ്ഞതും, കഴിയാറായതുമായ ആയിരത്തില്‍ അധികം കെ എസ് ആര്‍ ടി സി ബസ്സുകള്‍ നിരത്തില്‍ ഓടുന്നത്.  എന്നാല്‍ കാലാവധി കഴിയാത്ത 178 -ഓളം കെ എസ് ആര്‍ ടി സി ബസ്സുകളും കട്ടപ്പുറത്താണ്‌.

വാര്‍ഷിക ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കാതെ ഡിപ്പോകളില്‍ കയറ്റിയിട്ടിരിക്കുന്ന ബസുകളില്‍ പലതും 15 വര്‍ഷം പൂര്‍ത്തിയാക്കാത്തവയാണെന്നും, കേന്ദ്ര ഗവണ്‍മെന്റിന്റെ രിവാഹനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത
കാലാവധി അവസാനിച്ച  1261 ബസുകള്‍ നിരത്തുകളില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് വിവരം. ഡിജിറ്റല്‍ സംവിധാനത്തില്‍ ഇവയുടെ വിവരങ്ങള്‍
 ഉള്‍പ്പെടുത്തിയിട്ടില്ല.
പരിവാഹനില്‍ ഇല്ലാത്തതിനാല്‍ ഈ ബസുകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാന്‍ കഴിയില്ല. 

മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവും സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭിക്കാത്തതും കാരണം സര്‍വീസ് നടത്താത്ത ബസുകള്‍
 ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തിനാണ്. 15 ബസുകളാണ് ഇവിടെ കട്ടപ്പുറത്തുള്ളത്.


കാലാവധി കഴിഞ്ഞിട്ടില്ലാത്തതും നിരത്തുകളില്‍ ഇറക്കാന്‍ പര്യാപ്തമായതുമായ ബസുകള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ചക്കകം  സിഎഫ് ടെസ്റ്റ് നടത്തണമെന്നാണ് ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നല്‍കിയിട്ടുള്ള പുതിയ നിര്‍ദ്ദേശം.





parivahan KSRTC Bus ksrtc