യാത്രക്കാര്‍ക്ക് പുറം കാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസിയുടെ ഏറ്റവും ന്യൂതന സംരംഭമാണ് കെഎസ്ആര്‍ടിസി റോയല്‍ വ്യൂ സര്‍വീസ്. കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച രണ്ട് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനമായാണ് ഇന്ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ റോയല്‍ വ്യൂ ഫ്‌ലാഗ് ഓഫ് ചെയ്തത്.
അതേസമയം, ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കൂടുതല്‍ വരുമാനം നേടി കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ സംസ്ഥാനത്ത് ഒന്നാമതെത്തി. ഡിസംബര്‍ മാസത്തില്‍ 25 ട്രിപ്പുകളില്‍ നിന്നായി 26,04,560 രൂപ വരുമാനമാണ് ടൂറിസം മേഖലയില്‍ കണ്ണൂര്‍ യൂനിറ്റിന് ലഭിച്ചത്. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പുതുവര്‍ഷത്തിലും ട്രിപ്പുകള്‍ നടത്തുമെന്ന് കണ്ണൂര്‍ യൂനിറ്റ് ഓഫീസറും നോര്‍ത്ത് സോണ്‍ ഓഫീസറുമായ വി. മനോജ് കുമാര്‍ പറഞ്ഞു.
ജനുവരി മൂന്നിന് ഗവികുമളി, കൊല്ലൂര്‍കുടജാദ്രി യാത്ര സംഘടിപ്പിക്കും. ജനുവരി അഞ്ചിന് വയനാട്, പത്തിന് മൂന്നാര്‍മറയൂര്‍ ആണ് യാത്ര. ജനുവരി 11ന് നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്ര, 12 ന് വൈതല്‍മല, കോഴിക്കോട്, 17 ന് വാഗമണ്‍, മലക്കപ്പാറ, കൊല്ലൂര്‍ യാത്രകളും ഒരുക്കും. ജനുവരി 19ന് ജംഗിള്‍ സഫാരി, റാണിപുരം, 24 ന് മൂന്നാര്‍മറയൂര്‍, 26ന് കോഴിക്കോട്, വൈതല്‍മല, നെഫര്‍റ്റിറ്റി, 31 ന് കൊല്ലൂര്‍, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9497007857, 8089463675 നമ്പറില്‍ ബന്ധപ്പെടാം.
മൂന്നാറില്‍ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ്
യാത്രക്കാര്‍ക്ക് പുറം കാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു.
New Update