കുറഞ്ഞ ചെലവ്: കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് പരിശീലന നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ ഡ്രൈവിങ് പഠനനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി ഡ്രൈവിങ് ക്ലാസുകള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ ഡ്രൈവിങ് സ്‌കൂള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. 

author-image
Prana
New Update
dsgf

KSRTC Driving classes

Listen to this article
0.75x1x1.5x
00:00/ 00:00

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ അതായത് 40ശതമാനം ഫീസില്‍ ഇളവ് നല്‍കികൊണ്ട്  ഡ്രൈവിങ് സ്‌കൂളുമായി കെ.എസ്.ആര്‍.ടി.സി. ഹെവി ഡ്രൈവിങ് പരിശീലനത്തിന് ചേരാം. കാര്‍ ഡ്രൈവിങ് പഠിക്കാനും 9,000 രൂപയും കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപ ഫീസ് ഈടാക്കുന്ന പ്രത്യേക പാക്കേജുമുണ്ട്.ഇരുചക്രവാഹനങ്ങള്‍ക്ക് 3,500 രൂപയാണ് ഫീസ്. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. ഹെവി ഡ്രൈവിങ് പരിശീലനത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ 15,000 രൂപയാണ് ഈടാക്കുന്നത്. കാര്‍ ഡ്രൈവിങ്ങിന് 12,000 രൂപ മുതല്‍ 14,000 രൂപവരെയാണ് ഫീസ്. ഇരുചക്രവാഹനങ്ങള്‍ക്ക് 6,000 രൂപയാണ് ഫീസായി സ്വകാര്യസ്ഥാപനങ്ങള്‍ ഈടാക്കുന്നത്.
സംസ്ഥാനത്തെ ഡ്രൈവിങ് പഠനനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി ഡ്രൈവിങ് ക്ലാസുകള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ ഡ്രൈവിങ് സ്‌കൂള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. 

ksrtc