യാത്രക്കാർക്കായി പുസ്തകക്കൂട് ഒരുക്കി കെഎസ്ആർടിസി ജീവനക്കാരും കുടുംബാംഗങ്ങളും

കെഎസ്ആർടിസി ഡിപ്പോയിലെത്തുന്ന യാത്രക്കാർക്കായി കെഎസ്ആർടിസി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയായ വായനശാല ഒരുക്കുന്ന പുതുസംരംഭമാണ് പുസ്തകക്കൂട് കണ്ണൂരിൽ 250 പുസ്തകങ്ങളുമായി ഇന്നു തുടക്കമാകും

author-image
Devina
New Update
ksrts

കണ്ണൂർ: കെഎസ്ആർടിസി ഡിപ്പോയിലെത്തുന്ന യാത്രക്കാർക്കായി കെഎസ്ആർടിസി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയായ വായനശാല ഒരുക്കുന്ന പുതുസംരംഭമാണ് പുസ്തകക്കൂട് കണ്ണൂരിൽ 250 പുസ്തകങ്ങളുമായി ഇന്നു തുടക്കമാകും.

കാസർക്കോട്, പയ്യന്നൂർ, തൊടുപുഴ, പാറശാല, ചേർത്തല ഡിപ്പോകളിലും പുസ്തകക്കൂടുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പുസ്തകക്കൂടിന്റെ ഉത്തരവാദിത്തം വായനശാലാ പ്രവർത്തക്കർക്കായിരിക്കും.

 6 ഡിപ്പോയിലും പുസ്തകക്കൂടിന് സ്വീകാര്യത ലഭിച്ചാൽ എല്ലായിടത്തും തുടങ്ങാൻ അനുമതി നൽകും. ഇന്ന് 10.30 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

 നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി.മനോജ്കുമാർ എന്നിവർ പങ്കെടുക്കും.