കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒന്നാം തിയതി തന്നെ ശമ്പളം

20 ദിവസം കൊണ്ട് ഓവര്‍ഡ്രാഫ്റ്റ് നികത്തും. കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. മാനേജ്‌മെന്റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുക.

author-image
Prana
New Update
ksrtc

തിരുവനന്തപുരം; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തിയതി തന്നെ ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. മുഖ്യമന്ത്രിയുടെ പിന്തുണയും 625 കോടിയുടെ സാമ്പത്തിക സഹായവുമാണ് ഇത് സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും. മോശമായ അവസ്ഥയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് സാമ്പത്തികമായി മുന്നേറാനായത് ജീവനക്കാരുടെ ഇടപെടല്‍ കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 100 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് എസ്ബിഐയില്‍ നിന്ന് എടുക്കും. സര്‍ക്കാര്‍ 2 ഗഡുക്കളായി 50 കോടി നല്‍കുമ്പോള്‍ തിരിച്ചടയ്ക്കും. വരുമാനത്തില്‍ നിന്നും ചെലവ് ചുരുക്കലില്‍ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവര്‍ഡ്രാഫ്റ്റ് നികത്തും. കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. മാനേജ്‌മെന്റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുക.

ksrtc