കെഎസ്ആർടിസി സ്ത്രീകൾക്കായി ഉല്ലാസ യാത്ര ഒരുക്കുന്നു, വെറും 200 രൂപയ്ക്ക്

ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തുടങ്ങി രാത്രി 8 മണിയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് ഈ ട്രിപ്പുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്. ഒരാൾക്ക് വെറും 200 രൂപ മാത്രമാണ് നിരക്ക്. 

author-image
Rajesh T L
New Update
lihpa

കോഴിക്കോട് : വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കെഎസ്ആർടിസി സ്പെഷ്യൽ ട്രിപ്പുകൾ. വനിതകൾക്ക് നാളെ (മാ‍ർച്ച് 8) കോഴിക്കോട് നഗരം ചുറ്റി കാണുവാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തുടങ്ങി രാത്രി 8 മണിയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് ഈ ട്രിപ്പുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്. ഒരാൾക്ക് വെറും 200 രൂപ മാത്രമാണ് നിരക്ക്. 
 
പ്ലാനിറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്ക്വയർ എന്നീ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശിക്കുക. കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൌത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച്, ബട്ട് റോഡ് ബീച്ച് എന്നിവിടങ്ങൾ കാണാനും യാത്രയിൽ അവസരമൊരുക്കിയിട്ടുണ്ട്. വനിതാ ദിനത്തിലെ ഈ സ്പെഷ്യൽ ട്രിപ്പ് ബുക്ക് ചെയ്യുന്നതിനായി 9946068832 എന്ന നമ്പറിൽ വിളിക്കുക

kerala international womens day kozhikode