കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ ചരിത്രം തിരുത്തി കഴിഞ്ഞ തിങ്കളാഴ്ച്ച കാൽക്കോടി കടന്നു വരുമാനം. 2502210 രൂപയാണ് കെഎസ്അർടിസി നോർത്ത സോണിലെ തിങ്കളാഴ്ചത്തെ കലക്ഷൻ. വളരെ മികച്ച പ്രകടനമാണ് ഉത്തര മേഖല കൈവരിച്ചത്. ഒന്നോ രണ്ടോ യൂണിറ്റുകൾ ഒഴികെ ബാക്കി എല്ലാ യൂണിറ്റുകളും മികച്ച പ്രവർത്തനം നടത്തി. ടാർഗറ്റ്, Epkm, EPB തുടങ്ങിയ എല്ലാ മേഖലയെക്കാളും ഒന്നാമത് എത്തിയിരിക്കുകയാണ് കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോ. 116.33% ഉയർച്ചയാണ് ഒരു ദിവസം കൊണ്ട് കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോ കൈവരിച്ചിരിക്കുന്നത്.
23/09/2024 ൽ നോർത്ത് സോൺ മികച്ച വരുമാനം- 23953092/-രൂപ(രണ്ട്‌കോടി മുപ്പത്തി ഒമ്പത് അമ്പത്തിമൂവായിരത്തി തൊണ്ണൂറ്റി രണ്ടു രൂപ) നേടിയെടുത്ത് EPKM (54.95), EPB (20614) ഉയർച്ച (95.76) സ്ഥാനത്ത് എത്താൻ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഇത്തരത്തിൽ ഉന്നത വിജയം നേടാൻ കഠിന പ്രയത്നം നടത്തി മികവുറ്റ പ്രവർത്തനം കാഴ്‌ചവച്ച എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു എന്നാണ് കെഎസ്ആർടിസി ചീഫ് ട്രാഫിക്ക് ഓഫീസർ വടക്കൻ മേഖല, കോഴിക്കോട് അറിയിച്ചിരിക്കുന്നത്.
23/09/2024 നു 100% ലക്ഷ്യം കൈവരിച്ച യൂണിറ്റുകൾ
കണ്ണൂർ - 115.74%
കാഞ്ഞങ്ങാട് - 109.84 %
പെരിന്തൽമണ്ണ - 103.66 %
മാനന്തവാടി- 102.16%
തൊട്ടിൽപ്പാലം - 100.36 %
തിരുവമ്പാടി - 100.15%