എതിര്‍പ്പുമായി വലതുപക്ഷ സംഘടന

ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം തരേണ്ടിവരും. അതിന് നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

author-image
Biju
New Update
xfg

K B Ganeshkumar

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് സംഘടിപ്പിച്ച പണിമുടക്ക് സമരത്തിനെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇന്നത്തെ സമരം പൊളിഞ്ഞു പാളീസായെന്നും ജീവനക്കാര്‍ തന്നെ എത്ര സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും ഇന്ന് ജോലിക്കെത്തിയ മുഴുവന്‍ ജീവനക്കാരോടും മന്ത്രി എന്ന നിലയില്‍ നന്ദി അറിയിക്കുന്നുവെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

ശമ്പളം ഒന്നാം തീയതി തരും എന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് സമരത്തിന്റെ തോല്‍വിയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം തരേണ്ടിവരും. അതിന് നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ശമ്പളം ഒരുമിച്ച് നല്‍കാമെന്ന് പറഞ്ഞതിന് ശേഷം കൃത്യമായി കൊടുത്തിട്ടുണ്ട്. ഒന്നാം തീയതി ശമ്പളം തരാമെന്ന് പറഞ്ഞതാണ്, ശ്വാസം എടുക്കാന്‍ സമയം തരണം. അതിന് മുന്‍പ് സമരവുമായി വരരുത്. സാധാരണയിലും കൂടുതലാണ് ഇന്നത്തെ സ്ത്രീ ജീവനക്കാരുടെ ഹാജര്‍. കെ എസ് ആര്‍ ടി സിയെ തകര്‍ക്കാനുള്ള ശ്രമം ജനങ്ങളും വലിയ വിഭാഗം ജീവനക്കാരും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഇന്നലെ അര്‍ധരാത്രി മുതലാണ് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. പണിമുടക്കിന്റെ ഭാഗമായി ടിഡിഎഫ് പ്രവര്‍ത്തകര്‍ ബസുകള്‍ തടയുന്നുണ്ട്. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട് ഡിപ്പോകളില്‍ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു.

 

ksrtc