/kalakaumudi/media/media_files/2024/12/03/zrN4ZP7eXtdluDD7fFHa.jpg)
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ എ.സി ബസുകളാക്കുന്നു. പദ്ധതി പ്രകാരമുള്ള ആദ്യബസ് ഉടന്‍ പുറത്തിറങ്ങും.്ദീര്‍ഘദൂര യാത്രക്കാര്‍ക്ക് യാത്ര കൂടുതല്‍ സുഖകരവും സൗകര്യപ്രദവും ആക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസിയുടെ നടപടി. ഇതുവഴി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനമാണ് ബസില്‍ എ.സി ഘടിപ്പിക്കുന്നതെന്നാണ് സൂചന. എഞ്ചിനുമായി നേരിട്ട് ബന്ധിപ്പിക്കാതെ നാല് ബാറ്ററിയും അതിനെ ചാര്‍ജ് ചെയ്യാനുള്ള ഓള്‍ട്ടര്‍നേറ്ററും ഉപയോഗിച്ചാണ് എ.സി പ്രവര്‍ത്തിക്കുന്നത്. വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഓള്‍ട്ടര്‍നേറ്റര്‍ പ്രവര്‍ത്തിച്ച് ബാറ്ററി ചാര്‍ജാകും. വാഹനം സ്റ്റാര്‍ട്ടില്‍ അല്ലെങ്കിലും എ.സി പ്രവര്‍ത്തിപ്പിക്കാമെന്നതാണ് പ്രത്യേകത. എഞ്ചിനുമായി കാര്യമായ ബന്ധമില്ലാത്തതിനാല്‍ മൈലൈജിലും കാര്യമായ കുറവുണ്ടാകില്ല. ഒരു ബസില്‍ എ.സി പിടിപ്പിക്കാന്‍ ആറ് ലക്ഷം രൂപയോളമാണ് ചെലവാകുന്നത്. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി. നേരത്തെ ടാറ്റ മാര്‍ക്കോപോളോ സീരിസില്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ നിരത്തിലിറക്കിയിരുന്നു. എന്നാല്‍ ഈ ബസിലെ അസൗകര്യം പല യാത്രക്കാരും ചൂണ്ടിക്കാട്ടിയതോടെയാണ് സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ എ.സി ഘടിപ്പിക്കാന്‍ തീരുമാനിച്ചത്.