പ്രസ്താവന പിൻവലിച്ച് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണം; കെഎസ്‌യു രംഗത്ത്

മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. അതേസമയം സജി ചെറിയാന്റെ പ്രസ്താവനയെ തള്ളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും രംഗത്ത് വന്നിരുന്നു.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്തെ പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു രംഗത്ത്. ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളെ അളക്കേണ്ടെന്ന് കെഎസ്‌യു പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥികളെ അപമാനിക്കുന്നതാണെന്നും കെഎസ്‌യു അഭിപ്രായപ്പെട്ടു.

മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. അതേസമയം സജി ചെറിയാന്റെ പ്രസ്താവനയെ തള്ളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും രംഗത്ത് വന്നിരുന്നു. എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് വസ്തുതാ വിരുദ്ധമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സജി ചെറിയാന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ഇപ്പോൾ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണ്. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതായിരുന്നു മന്ത്രിയുടെ പ്രസംഗമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. അക്കാദമിക് മികവിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ശിവൻകുട്ടി കൂട്ടിചേർത്തു.

സംസ്ഥാനത്ത് എസ്എസ്എൽസി പാസായ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണെന്ന് ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെ സജി ചെറിയാൻ പറഞ്ഞു.

ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാരിന് നല്ല കാര്യമെന്നും സജി ചെറിയാൻ കൂട്ടിക്കിച്ചേർത്തു. ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ മന്ത്രി, വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു

v sivankutty KSU minister saji cherian