അറസ്റ്റിലായ കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ
തിരുവനന്തപുരം : മന്ത്രി വി.ശിവന്‍കുട്ടിക്ക് നേരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില്‍ കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്നാണ് ഗോപുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒ.ആര്‍.കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനു മുന്നില്‍ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.