/kalakaumudi/media/media_files/vk2dgo7qpnJ7f1yvH7ge.jpg)
K.Surendran clears the air about a change of guard in BJP's Kerala unit
കേരളത്തിലും തമിഴ്നാട്ടിലും നിലവിലുള്ള സംസ്ഥാന അധ്യക്ഷന്മാരെ മാറ്റാതെ തന്നെ 2026ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നതായി സൂചന. അങ്ങിനെയെങ്കില്‍ കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനായി തുടരും. പുതിയ ദേശീയ അധ്യക്ഷനും ജനറല്‍ സെക്രട്ടറിമാരും ഉടന്‍ ചുമതലയേല്‍ക്കും. കേരളത്തില്‍ നിന്ന് വി.മുരളീധരന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. 2019നെ അപേക്ഷിച്ച് 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ നേരിയ കുറവുണ്ടായ ശേഷമാണ് കേരളത്തില്‍ ബിജെപി വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. 12.5 ലക്ഷം വോട്ടുകള്‍ വര്‍ധിച്ചു. ഏകദേശം 37.50 ലക്ഷം വോട്ടുകളാണ് ബിജെപി പെട്ടിയിലാക്കിയത്. വോട്ട് വിഹിതത്തിലും ശ്രദ്ദേയമായ മുന്നേറ്റമുണ്ടായി. ഇടതുമുന്നണിക്ക് 67.50 ലക്ഷവും യുഡിഎഫിന് 90 ലക്ഷവും വോട്ടുകളാണ് ഇത്തവണ ലഭിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ രാജിക്ക് വേണ്ടി മുറവിളി ഉയര്‍ന്നിരുന്നെങ്കിലും സുരേന്ദ്രന്‍ തുടരട്ടെയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ നേരിടുമെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും അമിത് ഷായും കേരളത്തില്‍ പല തവണ പ്രഖ്യാപിച്ചിരുന്നു.