കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍

ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. ഗവര്‍ണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ സൂചിപ്പിച്ചത്.

author-image
Biju
New Update
ktu

തിരുവനന്തപുരം : കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരെ നിയമിച്ച് കൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും ശിവ പ്രസാദിനെ കെടിയു വിസിയായി പുനര്‍നിയമനം നല്‍കി.

ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. ഗവര്‍ണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ സൂചിപ്പിച്ചത്. താല്‍ക്കാലിക വിസിമാരുടെ നിയമനത്തോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് വീണ്ടും കടുക്കുകയാണ്. നിലവില്‍ ആറുമാസത്തേക്കാണ് ഗവര്‍ണര്‍ വിസിമാര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.

വിസിമാരുടെ പുനര്‍നിയമനം സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ചാകണമെന്ന സുപ്രീം കോടതിയുടെ വിധി ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പുറത്തുപോയവരെ വീണ്ടും നിയമിക്കാമെന്ന സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയാണ് ഗവര്‍ണര്‍ വിസിമാര്‍ക്ക് പുനര്‍നിയമനം നല്‍കിയിരിക്കുന്നത്.