"മുറ്റത്തെ മുല്ല വായ്പാ പദ്ധതി" കുടുംബശ്രീ പ്രവർത്തകരെ അനുമോദിച്ചു.

.സമൂഹത്തിന്റെ താഴെ തട്ടിലുള്ള കൂലിവേലക്കാർ,ചെറുകിട കച്ചവടക്കാർ തുടങ്ങിയവരെ വട്ടിപ്പലിശക്കാരിൽ നിന്നും സംരക്ഷണം നൽകുന്നതിനായി സഹകരണ ബാങ്കുകളും കുടുംബശ്രീ അയൽക്കൂട്ടങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന വായ്പ പദ്ധതിയാണ് "മുറ്റത്തെ മുല്ല" വായ്പാ പദ്ധതി.

author-image
Shyam Kopparambil
New Update
11

മുറ്റത്തെ മുല്ല വായ്പാ പദ്ധതി മികച്ച രീതിയിൽ വിതരണം നടത്തി ഇൻസൻ്റീവിനർഹയായ പ്രതിഭ ഗ്രൂപ്പ് ഭാരവാഹികൾ വെണ്ണല ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷിൽ നിന്നും ചെക്ക് ഏറ്റുവാങ്ങുന്നു.

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി:  വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മുറ്റത്തെ മുല്ല വായ്പാ വിതരണം നടത്തുന്ന കുടുംബശ്രീ പ്രവർത്തകരെ അനുമോദിക്കുകയും അവർക്കുള്ള ഇൻസൻ്റീവ് തുക വിതരണം നടത്തുകയും ചെയ്തു.സമൂഹത്തിന്റെ താഴെ തട്ടിലുള്ള കൂലിവേലക്കാർ,ചെറുകിട കച്ചവടക്കാർ തുടങ്ങിയവരെ വട്ടിപ്പലിശക്കാരിൽ നിന്നും സംരക്ഷണം നൽകുന്നതിനായി സഹകരണ ബാങ്കുകളും കുടുംബശ്രീ അയൽക്കൂട്ടങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന വായ്പ പദ്ധതിയാണ് "മുറ്റത്തെ മുല്ല" വായ്പാ പദ്ധതി.2023-24 ൽ ഏറ്റവും മികച്ച രീതിയിൽ പദ്ധതി നടപ്പാക്കിയ കൊച്ചി നഗരസഭയിലെ 46-ാം ഡിവിഷനിലെ പ്രതിഭ കുടുംബശ്രീ ഗ്രൂപ്പിനുള്ള 2,25,269/- രൂപയുടെയും അനശ്വര ഗ്രൂപ്പിനുള്ള 1,62,518/- രൂപയുടെയും ഇൻസെൻ്റീവ് വിതരണം ചെയ്തു കൊണ്ട് അനുമോദന യോഗം ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു.ഹസീന നസീർ അദ്ധ്യക്ഷത വഹിച്ചു .ബാങ്ക് സെക്രട്ടറി, ടി.എസ്.ഹരി,ദീപ.ഡി.ബി, ഷീജ.വി.എം,വിമത ബിജോയ്,ജാൻസി ഷിബു,
ഹസീന യൂസഫ്,ഷെറീന അനൂപ് എന്നിവർ സംസാരിച്ചു.

kakkanad kakkanad news