/kalakaumudi/media/media_files/2025/08/05/mb-r-2025-08-05-08-23-58.jpg)
കൊച്ചി : കുടുംബശ്രീ പോക്കറ്റ് മാർട്ട് ഉത്പന്ന വിപണനത്തിന് കരുത്തേകുമെന്നും കുടുംബശ്രീ ഹോംഷോപ്പുകൾ പ്രാദേശിക സാമ്പത്തിക വികസനത്തിന് സഹായകമാകുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സംറ കൺവെൻഷൻ സെന്ററിൽ കുടുംബശ്രീ ഹോംഷോപ്പ് സംസ്ഥാനതല സംഗമം, പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ, ഓണം ഗിഫ്റ്റ് ഹാമ്പർ ലോഞ്ചിംഗ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഈ സാമ്പത്തിക വർഷം വിവിധ ഹോംഷോപ്പുകൾ വഴി നേടിയ വരുമാനം 3.42 കോടി രൂപയാണ്. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 4 വരെ തൃശൂരിൽ സംസ്ഥാനതല ഓണം വിപണന മേളയും ഇരുപത്തിമൂന്ന് ജില്ലാതല ഓണം വിപണന മേളകളും സി.ഡി.എസ് തലത്തിൽ രണ്ടായിരത്തിലേറെ വിപണന മേളകളും സംഘടിപ്പിക്കും. വിജ്ഞാനകേരളവുമായി സഹകരിച്ച് ഒരുവർഷത്തിനുള്ളിൽ മൂന്നു ലക്ഷം പേർക്കും തൊഴിൽ ലഭ്യമാക്കും.
സ്ഥലം മാറി പോകുന്ന ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷിന് കുടുംബശ്രീയുടെ ഉപഹാരവും ഓണം ഗിഫ്റ്റ് ഹാമ്പറും സമ്മാനിച്ചു. പോക്കറ്റ്മാർട്ട് ആപ്ളിക്കേഷന്റെ പോസ്റ്റർ പ്രകാശനവും ഓണം ഗിഫ്റ്റ് ഹാമ്പറുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ,​ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കളമശേരി നഗരസഭാദ്ധ്യക്ഷ സീമ കണ്ണൻ, തൃപ്പൂണിത്തുറ നഗരസഭാദ്ധ്യക്ഷ രമ സന്തോഷ്, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
