/kalakaumudi/media/media_files/2026/02/13/pachallurr-2026-02-13-14-37-38.jpg)
തിരുവനന്തപുരം: പാച്ചല്ലൂർ ചുടുകാട് ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 16 മുതൽ 26 വരെ നടക്കും. 16 ന് പുലർച്ചെ 4.45 നും 5 നും മദ്ധ്യേദേവിയെ പുറത്തെഴുന്നള്ളിപ്പ് സമൂഹപൊങ്കാല,
7.30 ന് ലളിതാസഹസ്രനാമപാരായണം, 10 ന് വിളംബരഘോഷയാത്ര, കൊടിമരഘോഷയാത്ര ഇടയാർശാഖയുടെ നേതൃത്വത്തിൽ ഇടയാറിൽ നിന്ന് ആരംഭിക്കും.
കൊടിക്കയർ ഘോഷയാത്ര എസ്എൻഡിപിയോഗം പൂങ്കുളം ശാഖയുടെ നേതൃത്വത്തിൽ പുങ്കുളത്ത് നിന്ന് ആരംഭിക്കും. തൃക്കൊടിഘോഷയാത്ര കോവളം കണ്ണൻകോട്, വാഴമുട്ടം ശാഖകളുടെ നേതൃത്വത്തിൽ കോവളം കീഴതിൽ മഹാഗണപതിക്ഷേത്ര നടയിൽ നിന്ന് ആരംഭിക്കും.
ഉച്ചയ്ക്ക് 12 ന് ഗുരുപൂജ, തുർന്ന് സമൂഹസദ്യ, വൈകിട്ട് 6.30 നും 7 നും മദ്ധ്യേ തൃക്കൊടിയേറ്റ്. തുടർന്ന് പുഷ്പാഭിഷേകം, രാത്രി 8നും 8.30 നും മദ്ധ്യേ പള്ളിപ്പലകയിൽ പണം വയ്പ് കർമ്മം തുടർന്ന് ഭദ്രകാളിപ്പാട്ട് തുടങ്ങും.
17 ന് രാവിലെ 8 ന് നാരായണീയപാരായണം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 3 ന് പറയ്‌ക്കെഴുന്നള്ളത്ത്, 5 ന് ഭജന, രാത്രി 7 ന് ഗാനമേള, 18ന് രാവിലെ 8 ന് നാമസങ്കീർത്തനം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 6.30 ന് തിരുവാതിര, 7.30 ന് ഡാൻസ്,
19 ന് രാവിലെ 8 ന് സൗന്ദര്യലഹരി പാരായണം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 5 ന് വിളക്കുകെട്ട് ഘോഷയാത്ര, 6.30 ന് കൈകൊട്ടിക്കളി, 7 ന് നൃത്തസന്ധ്യ, 8.30 ന് മാലചാർത്തൽ, തൃക്കല്യാണസദ്യ, 20 ന് രാവിലെ മുതൽ ദേവീഭാഗവതപാരായണം, ഉച്ചയ്ക്ക് 12 ന് അന്നദാനം വൈകിട്ട് 6.30 ന് തിരുവാതിരക്കളി, രാത്രി 7.30 ന് ടാലന്റ് ഷോ,
21 ന് രാവിലെ 10 ന് ദേവീമാഹാത്മ്യപാരായണം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 6.30 ന് കൈകൊട്ടിക്കള ആൻഡ് തിരുവാതിര, 22 ന് രാവിലെ 6.45 ന് ഉരുൾനേർച്ച, 7.30 മുതൽ കുട്ടികളെ നടയ്ക്കിരുത്ത്.
ഉച്ചയ്ക്ക് 12 ന് പച്ചപ്പന്തൽ ഒരുക്കിയശേഷം അന്നദാനം, വൈകിട്ട് 4 ന് ദേവിയെ പുറത്തെഴുന്നള്ളിച്ച് പച്ചപ്പന്തലിൽ കുടിയിരുത്തും. രാത്രി 7 നും 7.25 നും മദ്ധ്യേ കുത്തിയോട്ടം ചൂരൽക്കുത്ത് കരിമരുന്ന് പ്രയോഗം തുടർന്ന് ദേവി പരിവാരസമേതം കുത്തിയോട്ട ബാലകന്മാരോടും താലപ്പൊലിയോടുമൊപ്പം ക്ഷേത്രമൂലസ്ഥാനത്ത് എത്തി തിരികെ ക്ഷേത്രസന്നിധിയിലേക്ക് എഴുന്നള്ളിക്കും.
23 ന് രാവിലെ 7 ന് വേദജപം, 9.30 ന് കരോക്കേ ഗാനമേള, ഉച്ചയ്ക്ക് 12 ന് അന്നദാനം, 12 ന് മേൽ 12.30 നകം പൊങ്കാലയ്ക്ക് അടുപ്പ് വെട്ടൽ, രാത്രി 7 മുതൽ ചമയവിളക്ക്
രാത്രി 8 ന് മെഗാ മ്യൂസിക് ഡാൻസ്‌നൈറ്റ്, 24 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 7 ന് സെമി ക്‌ളാസ്‌സിക്കൽ ഡാൻസ്, 9 ന് പള്ളിവേട്ട, 25 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം രാത്രി 9 ന് തിരു ആറാട്ട്, 26 ന് രാത്രി 12 ന് മഹാകുരുതിതർപ്പണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
