കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസാണ് ചീങ്കല്ലേല്‍ പാലത്തിനു സമീപമുള്ള വളവില്‍ മറിഞ്ഞത്.

author-image
Biju
New Update
kuravilangadu

കോട്ടയം: എംസി റോഡില്‍ കുര്യനാട് ചീങ്കല്ലേല്‍ വളവ് ഭാഗത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി സന്ധ്യയാണ് മരിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 18 പേര്‍ക്കു പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസാണ് ചീങ്കല്ലേല്‍ പാലത്തിനു സമീപമുള്ള വളവില്‍ മറിഞ്ഞത്. പരിക്കേറ്റവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പൊലീസും കടുത്തുരുത്തി അഗ്‌നിരക്ഷാസേനയും സഥലത്തെത്തി.