പൊലീസില്‍ നിന്ന് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയില്‍

പൊലീസില്‍ നിന്ന് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയിലായി. തമിഴ്‌നാട് സ്വദേശി സന്തോഷ് ശെല്‍വനെയാണ് പിടിയിലായത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് ഇയാള്‍ പിടിയിലായത്. നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍.

author-image
Shyam
New Update
g

കൊച്ചി : പൊലീസില്‍ നിന്ന് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയിലായി. തമിഴ്‌നാട് സ്വദേശി സന്തോഷ് ശെല്‍വനെയാണ് പിടിയിലായത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് ഇയാള്‍ പിടിയിലായത്. നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍.

കുറുവാ സംഘാംഗമായ സന്തോഷ് രക്ഷപ്പെട്ടത് പൊലീസിനെ ആക്രമിച്ചാണെന്ന് ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധു ബാബു പറഞ്ഞിരുന്നു.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമായിരുന്നു ഇയാളെ രക്ഷപ്പെടുത്തിയത്. പ്രതി ഒളിച്ചിരുന്നത് മണ്ണില്‍ കുഴികുത്തിയാണെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു.

kochi ernakulam Crime Ernakulam News