/kalakaumudi/media/media_files/2025/01/22/wF6E9sT3qbARSJyK67ME.jpg)
KUSAT
കൊച്ചി : കുസാറ്റ് ക്യാമ്പസില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. ക്യാമ്പസ് വഴിയില്‍ നിര്‍ത്തിയിട്ട ആഡംബര കാറാണ് ഉച്ചയ്ക്ക് 2.45 ഓടെ കത്തി നശിച്ചത്.
ആളപായമില്ല. പാലക്കാട് സ്വദേശി സാദിഖിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. സുഹൃത്തിന്റെ കൈവശമായിരുന്നു കാര്‍ ഉണ്ടായിരുന്നത്.
പുക ഉയരുന്നത് കണ്ട് കാറില്‍ നിന്നിറങ്ങി ബോണറ്റ് തുറക്കുമ്പോഴേക്ക് തീ പടര്‍ന്നു പിടിച്ചതായാണ് വിവരം. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. എങ്ങനെയാണ് കാറില്‍ തീപിടുത്തമുണ്ടായതെന്നതില്‍ വ്യക്തതയില്ല.