തീപ്പിടിത്തം: കര്‍ശന നടപടിയെന്ന് കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രി

റിയല്‍ എസ്റ്റേറ്റ് ഉടമകളുടെ ഭാഗത്തുനിന്നുള്ള അവഗണന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വസ്തു ഉടമ അടക്കം ലംഘനത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും കര്‍ശന നടപടിക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

author-image
Rajesh T L
New Update
del

Kuwait building fire

Listen to this article
0.75x 1x 1.5x
00:00 / 00:00

മംഗഫ് ബ്ലോക്ക് നാലിലെ തീപ്പിടിത്തമുണ്ടായ സ്ഥലം കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍-യൂസഫ് സൗദ് അല്‍ സബാഹ് പരിശോധിച്ചു. ബുധനാഴ്ച പുലര്‍ച്ചയാണ് തീപ്പിടിത്തമുണ്ടായത്.അപകടത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് ഫോറന്‍സിക് തെളിവുകള്‍ പൂര്‍ത്തിയാകുന്നതുവരെ കമ്പനി ഉദ്യോഗസ്ഥരില്‍ ഒരാളെയും ബില്‍ഡിംഗ് ഗാര്‍ഡിനെയും കസ്റ്റഡിയിലെടുക്കാന്‍ അല്‍ യൂസഫ് ഉത്തരവിട്ടു. തീ നിയന്ത്രണ വിധേയമാക്കുന്നതിലും പരുക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിലും ആഭ്യന്തര മന്ത്രാലയവും അഗ്നിശമന സേനയും നടത്തിയ തീവ്രശ്രമങ്ങളെ ഫഹദ് അല്‍ യൂസഫ് പ്രശംസിച്ചു. റിയല്‍ എസ്റ്റേറ്റ് ഉടമകളുടെ ഭാഗത്തുനിന്നുള്ള അവഗണന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വസ്തു ഉടമ അടക്കം ലംഘനത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും കര്‍ശന നടപടിക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Kuwait building fire