/kalakaumudi/media/media_files/6q4Ge5wSMzTw0HuzYMOy.jpg)
Kuwait building fire
കുവൈത്ത് തീപ്പിടുത്തത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊല്ലം സ്വദേശി ഉമറുദ്ദീന്‍ ഷമീറും. ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഉമറുദ്ദീന്‍ ശോഭിത ദമ്പതികളുടെ മകനാണ് ഷമീര്‍.കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്‍ടിബിസി കമ്പനിയിലെ ഡ്രൈവറാണ് ഷമീര്‍. പത്തനാപുരം സ്വദേശിനി സുറുമിയാണ് ഷമീറിന്റെ ഭാര്യ.
ദുരന്തത്തില്‍ ഷമീറിനൊപ്പം നിരവധി മലയാളികളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ അഞ്ച് മലയാളികളുടെ മൃതദേഹം മാത്രമാണ് ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതല്‍ പേരും മലയാളികളാണെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ കേരളം മുഴുവന്‍ വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ണീരോട് പരതുകയാണ്. മരിച്ച പലരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണെന്നാണ് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.