/kalakaumudi/media/media_files/2025/01/26/cRPPKTn4hiWAuePXi5LN.jpg)
sheikha Photograph: (sheikha)
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്‌കാര ജേതാക്കളില്‍ കുവൈത്തില്‍ നിന്നുള്ള രാജ കുടുംബാംഗവും.ഷെയ്ഖ ജാബര്‍ അല്‍ അലി അല്‍ സബാഹിനാണ് ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളില്‍ ഒന്നായ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായത്. കുവൈത്തിലെ യോഗ പരിശീലകയായ ഇവര്‍ ഈ രംഗത്ത് നടത്തിയ മികച്ച സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് പദ്മ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 48കാരിയായ ഷൈഖയാണ് കുവൈത്തിലെ ആദ്യത്തെ ലൈസന്‍സ് നേടിയ യോഗ പരിശീലന കേന്ദ്രം സ്ഥാപിച്ചത്. കുവൈത്തില്‍ വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടല്‍ നടത്തുന്ന ഷെയ്ഖ കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശന വേളയില്‍ അദ്ദേഹവുമായി കൂടികാഴ്ച നടത്തുകയും ചെയ്തിരുന്നു.