/kalakaumudi/media/media_files/2025/02/03/A84V3kZRWI23twyS9yjV.jpg)
D K Murali Mla
വെഞ്ഞാറമൂട്: പൊട്ടിപ്പൊളിഞ്ഞു ഗതാഗതസൗകര്യം നിലച്ച കുഴിവിളകണ്ണന്‍വിളാകം റോഡ് നവീകരിക്കാന്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചതായി ഡി കെ മുരളി എംഎല്‍എ അറിയിച്ചു. പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറുന്നത്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മലയാള മനോരമ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട എംഎല്‍എ കുഴിവിളകണ്ണന്‍വിളാകം റോഡു കൂടി വികസന നിധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ടാറും മെറ്റലും ഇളകി മാറി അടിസ്ഥാനമായി നിരത്തിയിരുന്ന പാറകളും ഇളകി മണ്ണ് ഒലിച്ചു പോയതോടെ റോഡ് കാല്‍നട പോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്. അടുത്ത ദിവസങ്ങളില്‍ വിദ്യാര്‍ഥിയുമായി സ്‌കൂളില്‍ പോയ രക്ഷിതാവ് അടക്കം 4 ബൈക്ക് യാത്രക്കാരാണ് ഇവിടെ അപകടത്തില്‍പെട്ടത്. വാമനപുരം ബ്ലോക്ക് സെക്രട്ടറിയാണ് നിര്‍വഹണാധികാരി. നടപടിക്രമങ്ങള്‍ പാലിച്ച് അടിയന്തരമായി പ്രവൃത്തി ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.