29.16 ഗ്രാം എംഡി എം.എ.യുമായി ചുമട്ടു തൊഴിലാളി പിടിയിൽ

തൃക്കാക്കരയിൽ വൻ ലഹരിവേട്ട.വിൽപ്പനക്കെത്തിച്ച 29.16 ഗ്രാം എം.ഡി.എം എയുമായി ചുമട്ടുതൊഴിലാളിയെ പോലീസ് പിടികൂടി. കരിമക്കാട് തുരുത്തുമേൽ സിജാസ് (26 ) പിടിയിലായത്.

author-image
Shyam
New Update
Sijas-1

കൊച്ചി : തൃക്കാക്കരയിൽവൻലഹരിവേട്ട.വിൽപ്പനക്കെത്തിച്ച 29.16 ഗ്രാം എം.ഡി.എം എയുമായി ചുമട്ടുതൊഴിലാളിയെ പോലീസ് പിടികൂടി. കരിമക്കാട് തുരുത്തുമേൽ സിജാസ് (26 ) പിടിയിലായത്.ഇടപ്പള്ളി പൂക്കാട്ടുപടി റോഡിലെ ഉണിച്ചിറ ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് .തൃക്കാക്കരയിൽ ഹെഡ് ലോഡ് തൊഴിലാളിയായ പ്രതി ബാംഗ്ലൂരിൽ പോയി രാസലഹരി കൊണ്ടുവന്ന് എറണാകുളത്ത് യുവാക്കൾക്കിടയിൽ കച്ചവടം ചെയ്യുകയയായിരുന്നു പതിവ്.രഹസ്യവിവരത്തിന്റെ അടിസഥാനത്തിൽ ദിവസങ്ങളായി പോലീസ് ഇയാളെ നിരീക്ഷിച് വരുകയായിരുന്നു.നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.

kochi mdma sales