കരിയില കത്തിച്ചു; വസ്ത്രങ്ങളില്‍ തീപിടിച്ച് യുവതി മരിച്ചു

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കരിയില കത്തിക്കുന്നതിനിടെ പ്രമിതയുടെ വസ്ത്രത്തില്‍ തീപിടിക്കുകയായിരുന്നു

author-image
Rajesh T L
New Update
pramitha

കൊല്ലം: കടയ്ക്കലില്‍ കരിയില കത്തിക്കുന്നതിനിടെ വസ്ത്രങ്ങളില്‍ തീ പടര്‍ന്നുപിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കടയ്ക്കല്‍ സ്വദേശി പ്രമിത (31) ആണ് മരിച്ചത്. 

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കരിയില കത്തിക്കുന്നതിനിടെ പ്രമിതയുടെ വസ്ത്രത്തില്‍ തീപിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രമിത തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

kerala accident kollam death