ഓണ്‍ലൈന്‍ ജോലിവാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്നു ലക്ഷങ്ങള്‍ കവര്‍ന്നു; കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

ഓണ്‍ലൈന്‍ ജോലി വഴി വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ് കോഴിക്കോട് കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്.

author-image
Prana
New Update
arrest n
Listen to this article
0.75x 1x 1.5x
00:00 / 00:00

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയടെുത്ത കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. കല്ലറ കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. ഓണ്‍ലൈന്‍ ജോലി വഴി വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ് കോഴിക്കോട് കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്.

ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു പ്രതികള്‍ വീട്ടമ്മയെ ബന്ധപ്പെട്ടത്. പ്രതികള്‍ ആവശ്യപ്പെട്ടതു പ്രകാരം ആദ്യം 1000 രൂപ വീട്ടമ്മ നല്‍കി. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടില്‍ എത്തി. തുടര്‍ന്ന് 3000 രൂപ നല്‍കി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടര്‍ന്ന് 80,000 രൂപ നല്‍കി. എന്നാല്‍ തിരികെ പണം ലഭിക്കാത്തപ്പോള്‍ ഇവരെ ബന്ധപ്പെട്ടു. എന്നാല്‍ അക്കൗണ്ട് ബ്ലോക്കായതിനാല്‍ പണം നല്‍കാന്‍ സാധിക്കുന്നില്ലെന്നും ഒരു ലക്ഷം രൂപ അയച്ചു തരണമെന്നും അറിയിച്ചു. തുടര്‍ന്ന് സമാനരീതിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വീട്ടമ്മ വിവിധ യു പി ഐ അക്കൗണ്ടുകളിലേ അയച്ചു കൊടുത്തത്. കബളിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞതോടെയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയിത്. സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റാണെന്നാണ് പോലീസ് പറയുന്നത്.

job fraud Arrest