ഭൂപതിവു ചട്ടഭേദഗതി കരടിന് അംഗീകാരം

അപേക്ഷിച്ചാല്‍ 90 ദിവസങ്ങള്‍ക്കകം പരിശോധനയില്ലാതെ ക്രമപ്പെടുത്തി നല്‍കുന്ന തരത്തിലാകും ചട്ടഭേദഗതി. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവ പരിശോധനയ്ക്കുശേഷം ഫീസില്ലാതെ ക്രമപ്പെടുത്തും.

author-image
Sneha SB
New Update
LAND BILL

തിരുവനന്തപുരം: പട്ടയഭൂമിയി ലെ 1500 ചതുരശ്രയടി വരെയുള്ള വീട്, കടമുറി തുടങ്ങിയവ ഫീസില്ലാതെ ക്രമപ്പെടുത്താന്‍ റവന്യു വകുപ്പു തയാറാക്കിയ ഭൂപതിവു ചട്ടഭേദഗതിയുടെ കരട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം അംഗീകരിച്ചു. കൃഷിക്കായി പതിച്ചു നല്‍കിയ സ്ഥലത്തു നിര്‍മിച്ച  വീടുകളും ക്രമപ്പെടുത്തും. അപേക്ഷിച്ചാല്‍ 90 ദിവസങ്ങള്‍ക്കകം പരിശോധനയില്ലാതെ ക്രമപ്പെടുത്തി നല്‍കുന്ന തരത്തിലാകും ചട്ടഭേദഗതി. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവ പരിശോധനയ്ക്കുശേഷം ഫീസില്ലാതെ ക്രമപ്പെടുത്തും.

വലിയ വ്യാപാരസ്ഥാപനങ്ങള്‍ പരിശോധനയ്ക്കു ശേഷം, ഫീസ് വാങ്ങി ക്രമപ്പെടുത്തി നല്‍കാന്‍ സര്‍ക്കാരിന് അധികാ രമുണ്ടാകും. 10,000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ ക്രമപ്പെടുത്താന്‍ കലക്ടര്‍ക്ക് ഉള്‍പ്പെടെയുളളവര്‍ക്ക് അധികാരമുണ്ട്.
പഞ്ചായത്ത് പ്രദേശങ്ങളില്‍ ഭൂമി പതിച്ചു നല്‍കുന്ന 1964 ലെ ചട്ടങ്ങള്‍, നഗരപ്രദേശങ്ങളില്‍ പതിച്ചു നല്‍കുന്ന 1995 ലെ ചട്ടങ്ങള്‍, 1977 ജനുവരി ഒന്നിനു മുന്‍പു വനഭൂമിയില്‍ നടത്തിയ കുടിയേറ്റം ക്രമീകരിക്കുന്ന 1993 ലെ ചട്ടങ്ങള്‍ എന്നിവയിലാണ് പ്രധാന മായും ഭേദഗതി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ളപെരുമാറ്റച്ചട്ടം നീങ്ങിയ ശേഷം ഭേദഗതിയുടെ കരട് മന്ത്രിസഭാ യോഗം പരിഗണിക്കും.

പട്ടയഭൂമികളില്‍ പ്രവര്‍ത്തിച്ചി രുന്ന ക്വാറികള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഭേദഗതി യില്‍ വ്യവസ്ഥയുണ്ട്. 65 ക്വാറി കളാണ് പട്ടയഭൂമികളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഇവ പ്രവര്‍ത്തനം നിര്‍ത്തി.
അതേസമയം, പുതിയ ക്വാറികള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കാനാവില്ല. പതിച്ചുകൊടുത്ത ആവശ്യത്തിനല്ലാതെ ഭൂമി വിനിയോഗിക്കാന്‍ പാടില്ലെന്ന് 2010 ല്‍ മൂന്നാര്‍ മേഖലയെ സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായമാണ് ചട്ടഭേദ ഗതിയിലേക്കു നയിച്ചത്.

government approval bill