/kalakaumudi/media/media_files/2026/01/15/vaahanam-2026-01-15-16-50-46.jpg)
തിരുവനന്തപുരം: വാഹനങ്ങളുടെ നികുതി അടയ്ക്കാത്തവർ ഭൂമി വിൽക്കാൻ ശ്രമിക്കുമ്പോൾ കുടിശ്ശിക തീർക്കേണ്ടിവരും.
സർക്കാരിന് കിട്ടേണ്ട 520 കോടി രൂപ ഈടാക്കാൻ 72,122 കേസുകളിൽ റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുകയാണ്.
വാഹന ഉടമയ്ക്ക് ഭൂമിയുണ്ടെങ്കിൽ അതിൽ നിന്ന് കുടിശ്ശിക ഈടാക്കും. വില്ലേജ് ഓഫീസുകളിലെ ഭൂരേഖകളിൽ കുടിശ്ശിക വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യവാഹനങ്ങൾക്ക് 15 വർഷത്തേക്കും. പിന്നീട് അഞ്ചുവർഷം കൂടുമ്പോഴും നികുതിയടയ്ക്കണം.
പൊതു വാഹനങ്ങൾക്ക് നിശ്ചിത ഇടവേളകളിലാണ് നികുതി നൽകേണ്ടത്. ഉപയോഗ ശൂന്യമായതും അപകടത്തിൽ തകർന്നതുമായ വാഹനങ്ങൾ ഉപേക്ഷിക്കുമ്പോഴും നികുതി കുടിശ്ശിക തീർത്ത് രജിസ്‌ട്രേഷൻ റദ്ദാക്കേണ്ടതുണ്ട്.
അതുവരെയുള്ള നികുതിയടച്ചാൽ വാഹനം പൊളിക്കാനുള്ള അനുമതി ലഭിക്കും. ഇതില്ലാതെ ആക്രിക്ക് കൈമാറിയാൽ നികുതി ബാധ്യത വാഹന ഉടമയുടെ പേരിൽത്തന്നെ നിൽക്കും.
പാലക്കാട്ടുനിന്ന് 6094 കേസുകളിൽ 265 കോടി കിട്ടാനുണ്ട്. മലപ്പുറത്ത് 6757 കേസുകളിൽ 108 കോടിയാണ് തൃശൂർ-31.78 കോടി എറണാകുളം-25.51 കോടി കോട്ടയം-20.50 കോടി വീതം കുടിശ്ശികയുണ്ട്.
വാഹനത്തിന്റെ ഉടമസ്ഥാവകാശം യഥാസമയം കൈമാറുന്നതിൽ വീഴ്ച വന്നതുകാരണം ജപ്തി നടപടി നേരിടേണ്ടിവരുന്നവരും കുടിശ്ശികക്കാരിലുണ്ട്. വാഹനഉടമയുടെ പേരിലാണ് ജപ്തിവരുക.
2015 മുതൽ 2024 വരെ കുടിശ്ശിക തീർക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉണ്ടായിരുന്നു.
മോട്ടോർ വാഹനവകുപ്പിൽ നിന്നും പ്രത്യേകാനുമതി വാങ്ങി വാഹനം പൊളിക്കണമെന്ന വ്യവസ്ഥ ഭൂരിഭാഗത്തിനും അറിയില്ലായിരുന്നു.
ഉടമകളെ കണ്ടെത്തിയ കേസകളിൽ മാത്രമാണ് ജപ്തി നടപടികളിലേക്ക് കടന്നിട്ടുള്ളത്.
കണ്ടെത്താൻ കഴിയാത്ത ഒട്ടേറെ കേസുകൾ ഇതിന് പുറമേയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
