ആലത്തൂര്‍ മംഗലം ഡാം കടപ്പാറയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചില്‍. വീടുകളില്‍നിന്ന് ഒഴിപ്പിച്ചവരെ ലൂര്‍ദ്മാതാ സ്‌കൂളിലെ ക്യാമ്പിലേക്കു മാറ്റി. ഷോളയാള്‍ ഡാമില്‍ ജലനിരപ്പ് 3293.60 അടിയായി ഉയര്‍ന്നു. 3294 അടി എത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
നെല്ലിയാമ്പതിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റോഡുകള്‍ അടഞ്ഞതോടെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് ഇവിടെ കുടുങ്ങിക്കിടക്കുന്നത് നിരവധി സഞ്ചാരികളാണ്. തൃശ്ശൂര്‍ സ്വദേശി സൈമണും ആറംഗ കുടുംബവും മൂന്ന് ദിവസമായി നെല്ലിയാമ്പതിയില്‍ കുടുങ്ങികിടക്കുകയാണ്. ഒന്നര വയസ്സുള്ള കുട്ടിയുള്‍പ്പെടെ സംഘത്തില്‍ ഉണ്ട്.
റിസോര്‍ട്ടില്‍ കൂടുതല്‍ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നതായി സൂചനയുണ്ട്. നെല്ലിയാമ്പതിയിലേക്കുള്ള ചുരം റോഡിലേക്ക് പതിച്ച കൂറ്റന്‍ പാറകള്‍ നീക്കാന്‍ കഴിയാത്തതാണ് ഗതാഗതം തടസ്സപ്പെട്ടത്. റോഡുകള്‍ അടഞ്ഞതോടെ റോഡുകളിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. അതിനാലാണ് പല സ്ഥാലങ്ങളിലും ആളുകള്‍ കുടുങ്ങി കിടക്കുന്നത്.
ആലത്തൂരും നെല്ലിയാമ്പതിയിലും ഉരുള്‍പൊട്ടി
ആലത്തൂര്‍ മംഗലം ഡാം കടപ്പാറയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചില്‍. വീടുകളില്‍നിന്ന് ഒഴിപ്പിച്ചവരെ ലൂര്‍ദ്മാതാ സ്‌കൂളിലെ ക്യാമ്പിലേക്കു മാറ്റി. ഷോളയാള്‍ ഡാമില്‍ ജലനിരപ്പ് 3293.60 അടിയായി ഉയര്‍ന്നു.
New Update
00:00/ 00:00