അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രവും (ഐസിഫോസ്), കേന്ദ്ര സ്ഥാപന കമ്മീഷൻ ഫോർ സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ ടെർമിനോളജിയും (സിഎസ്ടിടി) മായി ധാരാണാപത്രം ഒപ്പുവെച്ചു. പൊതുസമൂഹത്തിനും ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന മലയാളഭാഷാ സംവിധാനങ്ങളുടെ നിർമാണം, സാങ്കേതികക്ഷമത വർദ്ധിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ധാരണാപത്രം. സിഎസ്ടിടി ചെയർമാൻ പ്രൊഫ. ഗിരീഷ് നാഥ് ജാ, ഐ.സി.ഫോസ് ഡയറക്ടർ ഡോ.സുനിൽ ടി.ടി, സി.എസ്.ടി.ടി.യുടെ കൊളാബറേഷൻ യൂണിറ്റ് അംഗം മേഴ്‌സി, ഡോ. രാജീവ് ആർ. ആർ എന്നിവർ സംബന്ധിച്ചു. ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്ക് ശബ്ദ് പോർട്ടൽ (https://shabd.education.gov.in) കൂടുതൽ പ്രാപ്യമാക്കുക, നിഘണ്ടുക്കൾ, വിവർത്തനം ചെയ്യുന്നതിനുള്ള മലയാളം പരിവർത്തന ഉപകരണങ്ങൾ വികസിപ്പിക്കുക, മലയാളത്തിലുള്ള ഒസിആറിന്റെ പ്രവർവർത്തനക്ഷമത വർദ്ധിപ്പിക്കുക, മീറ്റിംഗുകൾക്കും പ്രോഗ്രാമുകൾക്കും ആതിഥേയത്വം വഹിക്കാൻ ഐസിഫോസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക എന്നിവയാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. കൂടാതെ, ശാസ്ത്രീയവും സാങ്കേതികവുമായ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിന് സെമിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.
ഭിന്നശേഷിക്കാര്‍ക്കായി ഭാഷസംവിധാനം: ധാരണപത്രമായി
നിഘണ്ടുക്കൾ, വിവർത്തനം ചെയ്യുന്നതിനുള്ള മലയാളം പരിവർത്തന ഉപകരണങ്ങൾ വികസിപ്പിക്കുക, മലയാളത്തിലുള്ള ഒസിആറിന്റെ പ്രവർവർത്തനക്ഷമത വർദ്ധിപ്പിക്കുക
New Update