ആലുവ: നിയമവിദ്യാർത്ഥികൾ നിയമവിദ്യാലയങ്ങൾ നൽകുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് മുൻ കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജേക്കബ്ബ് ബെഞ്ചമിൻ കോശി പറഞ്ഞു.ചൂണ്ടി ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ 2024-29 ബാച്ചിലേയ്ക്കുള്ള വിവിധ പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളുടേയും, ത്രിവത്സര കോഴ്സുകളുടേയും വിദ്യാരംഭച്ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം-അങ്കമാലി അതിരൂപത ബിഷപ്പ് മാർ തോമസ് ചക്യത്ത് പിതാവ് അധ്യക്ഷത വഹിച്ചു, കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സെലിൻ എബ്രഹാം, കോളേജ് അസിസ്റ്റൻ്റ് ഡയറക്ടർ റവ. ഫാ. ജോമിഷ് വട്ടക്കര, വൈസ് പ്രിൻസിപ്പാൾ പ്രമോദ് പാർത്ഥൻ എന്നിവർ സംസാരിച്ചു . വിവിധ കോഴ്സുകളിലായി 300ലധികം വിദ്യാർത്ഥികൾ വിദ്യാരംഭ ചടങ്ങിന്റെ ഭാഗമായി.