കോടതിയിൽ അഭിഭാഷകയെ അപമാനിച്ചു : ജസ്റ്റിസ്‌ എ ബദറുദ്ദിനെതിരെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പരസ്യ പ്രതിഷേധം

വനിതാ അഭിഭാഷകയെ അപമാനിക്കും വിധം സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക അസോസിയേഷന്‍റെ  നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.

author-image
Rajesh T L
New Update
jaojqw

എറണാകുളം: കേരള ഹൈക്കോടതി മുറിയിൽ അസാധാരണ പ്രതിഷേധം. ജസ്റ്റിസ്‌ എ ബദറുദ്ദീനെതിരെയാണ് അഭിഭാഷകരുടെ പ്രതിഷേധം. വനിതാ അഭിഭാഷകയെ അപമാനിക്കും വിധം സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക അസോസിയേഷന്‍റെ  നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. ജസ്റ്റിസ്‌ ബദറുദ്ദീന്‍ മാപ്പ് പറഞ്ഞില്ലെങ്കിൽ അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു കോടതി നടപടികൾ ബഹിഷ്കരിക്കും എന്ന് അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചേംബറില്‍ വച്ച്  വെച്ചു മാപ്പ് പറയാമെന്നു ജസ്റ്റിസ്‌ ബദറുദ്ദീന്‍ പറഞ്ഞു. എന്നാല്‍ തുറന്ന കോടതിയിൽ വെച്ചു മാപ്പ് പറയണം എന്ന നിലപാടിലാണ് അഭിഭാഷക അസോസിയേഷൻ. അഭിഭാഷകയുടെ ഭര്‍ത്താവ്  മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചതാണ്  ജസ്റ്റിസ്‌ ബദറുദ്ദീനെ പ്രകോപിപിച്ചത്

Malayalam News kerala highcourt advocate