/kalakaumudi/media/media_files/2025/12/01/alappuzha-death-2025-12-01-11-32-57.jpg)
ആലപ്പുഴ: അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു.വെട്ടേറ്റ അമ്മയുടെ നില ഗുരുതരം. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജൻ (62) ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ (49) ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഇവരുടെ മകനും മാവേലിക്കര ബാറിലെ അഭിഭാഷകനുമായ നവജിത്ത് നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഒൻപതരയോടെ ഇവരുടെ വീട്ടിലാണ് സംഭവം.
കുടുംബവഴക്കാണു കാരണമെന്നാണ് പ്രാഥമികവിവരം.
വെട്ടുകത്തികൊണ്ടായിരുന്നു ആക്രമണം.
നടരാജന്റെ തലയ്ക്ക് ഒട്ടേറെത്തവണ വെട്ടേറ്റു.
നിലവിളി കേട്ടു പ്രദേശവാസികൾ എത്തിയപ്പോൾ നവജിത്ത് ചോരപുരണ്ട വെട്ടുകത്തിയുമായി വീടിനു പുറത്തു നിൽക്കുന്നതാണു കണ്ടത്.
വീടിനുള്ളിൽ കയറിനോക്കിയപ്പോഴാണു നടരാജനും സിന്ധുവും രക്തം വാർന്നുകിടക്കുന്നതു കണ്ടത്.
മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് സാഹസികമായാണ് പിടികൂടിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
