വീണ്ടും എൽബിഎസ് കുതിപ്പ്; രണ്ടാമത്തെ എഞ്ചി. കോളേജിനും എൻബിഎ അംഗീകാരം

തൊഴിൽ നൈപുണ്യമുള്ള പുതുതലമുറയെ വാർത്തെടുക്കാനുള്ള ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നതാണ് എൽബിഎസ് സാങ്കേതിക കലാലയങ്ങളിലെ മുന്നേറ്റമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

author-image
Prana
New Update
r bindu
Listen to this article
0.75x 1x 1.5x
00:00 / 00:00

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ എൽബിഎസ് എൻജിനീയറിംഗ് കോളേജിനും മുഴുവൻ കോഴ്സുകൾക്കും എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കാസറഗോഡ്  എൽബിഎസ് എഞ്ചിനീയറിംഗ് കോളേജിലെ മുഴുവൻ പ്രോഗ്രാമുകൾക്കുമാണ് എൻബിഎ അക്രെഡിറ്റേഷൻ കരസ്ഥമായത്. തൊഴിൽ നൈപുണ്യമുള്ള പുതുതലമുറയെ വാർത്തെടുക്കാനുള്ള ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നതാണ് എൽബിഎസ് സാങ്കേതിക കലാലയങ്ങളിലെ മുന്നേറ്റമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സിവിൽ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ പ്രോഗ്രാമുകൾക്കാണ് കാസറഗോഡ്  എൽബിഎസ് എഞ്ചിനീയറിംഗ് കോളേജിന് എൻബിഎ അക്രഡിറ്റേഷൻ  ലഭിച്ചത്.

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ നിയുക്തമായ കേന്ദ്ര സർക്കാർ സ്ഥാപനമാണ് നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ (എൻബിഎ).സാങ്കേതികവിദ്യാഭ്യാസ സപനങ്ങളുടെ അക്കാദമിക മികവും സാങ്കേതികസൗകര്യങ്ങളും നേരിട്ടുപരിശോധിച്ചിട്ടാണ് അക്രഡിറ്റേഷൻ നൽകുന്നത്. പൂജപ്പുരയിൽ പ്രവർത്തിക്കുന്ന എൽബിഎസ് വനിതാ എൻജിനീയറിംഗ് കോളേജ് നേരത്തെ എൻബിഎ അക്രഡിറ്റേഷൻ യോഗ്യത നേടി. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഈ രണ്ടു കോളേജുകളിലും വിദ്യാർഥികൾക്ക് മികച്ച പ്ലേസ്മെന്റാണ് ലഭിച്ചുവരുന്നതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.