/kalakaumudi/media/media_files/2025/07/04/m-v-govindan-2025-07-04-16-42-47.jpg)
മലപ്പുറം: ലോക ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥയ്ക്കു മലപ്പുറത്തു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ എം.വി. ഗോവിന്ദന്‍.
ഇത്തവണയും കേന്ദ്ര ബജറ്റില്‍ കേരളത്തിനൊന്നും തന്നില്ല. സാമ്പത്തിക ഉപരോധം കേരളത്തിനുമേല്‍ തീര്‍ക്കുകയാണ് കേന്ദ്രം. അതിനെ കേരളം അതിജീവിക്കും. ഞങ്ങളുടെ ഭൂപടത്തില്‍ കേരളമില്ല എന്നാണ് കേന്ദ്ര നിലപാട്. ഒരു ലക്ഷം കോടിയുടെ പശ്ചാത്തല സൗകര്യ വികസനമാണ് കിഫ്ബിയിലൂടെ കേരളത്തില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
