/kalakaumudi/media/media_files/2025/12/08/20251208_185930-1-2025-12-08-22-47-35.jpg)
തൃക്കാക്കര: നഗരസഭ മുന്‍ കൗണ്‍സിലറും , ഹെല്‍ത്ത് സെന്റര്‍ വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ പി.സി. മനൂപിന് മര്‍ദ്ദനമേറ്റു.ഇന്നലെ വൈകിട്ട് 6 മണി ഓടെയായിരുന്നു സംഭവം.നഗരസഭ ഹെല്‍ത്ത് സെന്റര്‍ വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സി മനൂപ് സ്വന്തം വീടിന് മുന്നിലെ ബൂത്ത് ഓഫീസിന് സമീപം നില്‍ക്കുമ്പോഴാണ്മര്‍ദ്ദനമേറ്റത്.തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുജിത്തിന്റെ ബന്ധു രാമദാസന്‍ മദ്യലഹരിയില്‍ മനൂപിന് നേരെ പാഞ്ഞടുത്ത് അക്രമം നടത്തുകയായിരുന്നു. മര്‍ദ്ദനം തടയാനുള്ള ശ്രമത്തിനിടയിലാണ് മനുപിന്റെ വലത് കൈയിലെ തള്ള വിരലില്‍ രാമദാസ് കടിച്ചു മുറിച്ചത്.ആക്രമണത്തില്‍ പരിക്കേറ്റ മനൂപിനെ കാക്കനാട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മനൂപ് തന്നെ മനപൂര്‍വ്വം ആക്രമിക്കുകയായിരുന്നതായി രാമദാസ് വ്യക്തമാക്കി.സംഭവത്തില്‍ തൃക്കാക്കര പോലീസ് കേസ് എടുത്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
