നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്

നിലമ്പൂര്‍ സീറ്റ് ഇരുമുന്നണികള്‍ക്കും അഭിമാന പ്രശ്‌നമാണ്.പാര്‍ട്ടിയുടെ പ്രമുഖ നേതാവിനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് എല്‍ഡിഎഫ്.

author-image
Sneha SB
New Update
SWARAJ

നിലമ്പൂര്‍ : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം സ്വരാജ് ഇടത് സ്ഥാനാര്‍ഥി.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് എം സ്വരാജ്.സിപിംഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.നിലമ്പൂര്‍ സീറ്റ് ഇരുമുന്നണികള്‍ക്കും അഭിമാന പ്രശ്‌നമാണ്.പാര്‍ട്ടിയുടെ പ്രമുഖ നേതാവിനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് എല്‍ഡിഎഫ്.തൃപ്പൂണിത്തുറയില്‍ എംഎല്‍എ ആയിരുന്ന എം സ്വരാജ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.

അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് മുന്നണി വിട്ടതോടെയാണ് ,നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
'കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബന്ധതയുമുണ്ടെന്നും ഇത് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്നും എം സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരെ എല്‍ഡിഎഫ് സ്വീകരിക്കുന്ന നിലപാട് മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും' ,തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

 

 

ldf by election kerala polictics cpimkerala