എൽഡിഎഫ് സർക്കാർ അയ്യപ്പസംഗമം നടത്തിയത് വർഗ്ഗീയ പ്രീണനത്തിൻ്റെ ഭാഗമായി, ചെറിയാൻ ഫിലിപ്പ്

യുഡിഎഫിനെ നയിക്കുന്നത് മുസ്ലീം ലീഗാണെന്ന എംവി ഗോവിന്ദൻ്റെ പ്രസ്താവന ഹിന്ദു, ക്രിസ്ത്യൻ വർഗ്ഗീയ പ്രീണനം ലക്ഷ്യമാക്കിയാണെന്നും ചെറിയാൻ ഫിലിപ്പ്

author-image
Devina
New Update
philip

തിരുവനന്തപുരം: സമുദൂര സിദ്ധാന്തം കോണ്‍ഗ്രസിന്‍റെ മൗലിക നയമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാൻ ഫിലിപ്പ്.

ജാതി,മത വിഭാഗങ്ങളുമായി സമദൂരമെന്നത് നെഹ്റുവിന്‍റെ കാലം മുതൽ കോണ്‍ഗ്രസിന്‍റെ നയമാണ്.

വർഗ്ഗീയ പ്രീണനത്തിൻ്റെ ഭാഗമായാണ് എൽഡിഎഫ് സർക്കാർ അയ്യപ്പസംഗമം സംഘടിപ്പിച്ചത്.

 യുഡിഎഫിനെ നയിക്കുന്നത് മുസ്ലീം ലീഗാണെന്ന എംവി ഗോവിന്ദൻ്റെ പ്രസ്താവന ഹിന്ദു, ക്രിസ്ത്യൻ വർഗ്ഗീയ പ്രീണനം ലക്ഷ്യമാക്കിയാണെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.