LDF govt Progress report released
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. 300 പേജുള്ള റിപ്പോര്‍ട്ടില്‍ 900 വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നണ് അവകാശപ്പെടുന്നത്.
കെ ഫോണ്‍ ,ഐ ടി പാര്‍ക്ക് ,സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങി 12ല്‍ അധികം വിഭാഗങ്ങളിലായി ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനായി സ്വീകരിച്ച നടപടികളാണ് പ്രോഗസ് റിപ്പോര്‍ട്ടിലുള്ളത്.
തൊഴില്‍ നല്‍കാന്‍ സ്വീകരിച്ച നടപടികള്‍, കൂടുതല്‍ ഐടി കമ്പനികളെ കേരളത്തിലേക്ക് എത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍, വ്യവസായ സൗഹൃദ സംസ്ഥാനമാകാന്‍ എടുത്ത ശ്രമങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം 4,03,811 പേര്‍ക്ക് വീട് നല്‍കി. 2021-ന് ശേഷം 1,41,680 വീടുകള്‍ പൂര്‍ത്തീകരിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും ഉള്ളപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതികള്‍ നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.