/kalakaumudi/media/media_files/2026/02/13/oomen-chandy-2026-02-13-09-35-03.jpg)
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ കൊണ്ടുവെച്ചത് മാനസിക വെല്ലുവിളി നേടുന്ന യുവാവെന്ന് കണ്ടെത്തല്‍. പള്ളിയിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തുകയാണ്. കല്ലറയില്‍ ജോസ് കെ മാണിയുടെ ജാഥയുടെ പോസ്റ്റര്‍ കണ്ടതിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ആണ് പൊലീസില്‍ പരാതി നല്‍കിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കൊണ്ട് ആരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്ന സംശയവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. ഇക്കാര്യത്തിലും സമഗ്ര അന്വേഷണം നടക്കുന്നുണ്ട്.
എല്‍ഡിഎഫ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയിരുന്നത്. എല്‍ഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്റര്‍ കല്ലറയില്‍ വച്ചെന്നും പിന്നില്‍ പ്രവര്‍ത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചിരുന്നു. ജാഥാ ക്യാപ്റ്റന്‍ ജോസ് കെ മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
