തൃക്കാക്കരയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി

തൃക്കാക്കര നഗരസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി.സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. രാജീവ് പ്രകടനപത്രിക പ്രകാശനം ചെയ്തു.

author-image
Shyam
New Update
WhatsApp Image 2025-12-02 at 6.06.04 PM

തൃക്കാക്കര: തൃക്കാക്കരനഗരസഭാതെരഞ്ഞെടുപ്പിന്റെഭാഗമായി എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി.സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. രാജീവ് പ്രകടനപത്രിക പ്രകാശനംചെയ്തു.അഴിമതിരഹിതഭരണം, എല്ലാ മേഖലകളിലും സോഷ്യൽ ഓഡിറ്റിംഗ്, കൊച്ചിൻ കോർപ്പറേഷനുമായി സഹകരിച്ച് മാലിന്യമുക്ത തൃക്കാക്കര പദ്ധതിയും നടപ്പിലാക്കുന്നതുൾപ്പടെ എൽ.ഡിഎ.ഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽപറയുന്നു.തൃക്കാക്കരയിലെ വ്യവസായ പ്രമുഖർ, റസിഡന്റ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ, വിദ്യാഭ്യാസ വിചക്ഷണർ, സാങ്കേതിക വിദഗ്‌ധർ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ എന്നിവരുടെയും പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിർദേശങ്ങളടങ്ങിയതാണ് പ്രകടനപത്രിക .

സി.പി.എം മുൻസിപ്പൽ സെക്രട്ടറി സി കെ ഷാജി അധ്യക്ഷനായി.സി.പി.എം സംസ്ഥാന കമ്മിറ്റി സി എം ദിനേശ് മണി ,അഡ്വ. എ.ജി ഉദയകുമാർ , കെ.കെ സന്തോഷ് ബാബു,കെ കെ സുമേഷ്,കെ ടി എൽദോ , വി ടി ശിവൻ,ടി എ സുഗതൻ , ടി ജി വേണുഗോപാൽ ,സില്‍വി സുനിൽ എന്നിവർ സംസാരിച്ചു.

പ്രകടനപത്രികയിലെപ്രധാനവാഗ്ദാനങ്ങൾ

# ചെറുകിട കുടിവെള്ള പദ്ധതികൾ

# ലൈഫ് പദ്ധതി സമഗ്രമായി നടപ്പിലാക്കും,

# പ്രകൃതിവാതകം എല്ലാ പ്രദേശങ്ങളിലും ലഭ്യമാകും ,

# വയോജന സൗഹൃദ നഗരമായി മാറ്റും,

# മുനിസിപ്പൽ ഗ്രൗണ്ട് രാജ്യാന്തര നിലവാരത്തിൽ പുനർ നിർമ്മിക്കും,

# ഹരിത കർമ്മ സേന അംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

#സഹകരണ ആശുപത്രിയുമായി സഹകരിച്ച് പാലിയേറ്റീവ് സേവനം വിപുലമാകും

# സമൃദ്ധി മാതൃകയിൽ വിപുലമായ ജനകീയ ഹോട്ടൽ ആരംഭിക്കും

#,ഇൻഫോപാർക്കിന് സമീപം ബസ് ടെർമിനൽ ,മൾട്ടിലെവൽ പാർക്കിംഗ് എന്നിവ സ്ഥാപിക്കും,

# രാസ ലഹരിക്കെതിരെ അലർട്ട് തൃക്കാക്കര ക്യാമ്പയിൻ സജീവമാക്കും,

thrikkakara municipality election LDF THRIKKAKARA