/kalakaumudi/media/media_files/2025/11/08/whatsapp-image-2025-11-08-19-08-21.jpeg)
തൃക്കാക്കര: വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്താൻ എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് സി.പി.എം .ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജാതി രാഷ്ട്രീയം കേരളത്തിൽ വർഗീയത വളർത്താൻ ശ്രമിക്കുന്ന അവസ്ഥയിൽ നാംഒറ്റക്കെട്ടായിമുന്നോട്ടുപോകണമെന്നുംഅദ്ദേഹംഅഭിപ്രായപ്പെട്ടു.
കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമത്തിൽ ക്ലബിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് പി.ആർ മുരളീധരൻ അധ്യക്ഷനായി. ബെഫി ജില്ലാ പ്രസിഡന്റ് സുശീൽ കുമാർ , സി.പി.എം തൃക്കാക്കര ഏരിയാ സെക്രട്ടറി എ ജി ഉദയകുമാർ, കെ.ബി.ഇ.എഫ്
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷൈനി ജോൺ, പി.ജെ മിനിമോൾ, ജില്ലാ വൈസ് പ്രസിഡന്റ് ബിനിൽ കുമാർ ,കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി ഷാജികുമാർ , സംസ്ഥാന കമ്മറ്റിയംഗം സാംപീറ്റർ എന്നിവർ സംസാരിച്ചു.തുടർന്ന് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാ പരിപാടികൾ അരങ്ങേറി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
