/kalakaumudi/media/media_files/2025/11/21/kannur-3-2025-11-21-20-50-23.jpg)
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം അവസാനിച്ചപ്പോള്‍ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂര്‍ നഗരസഭയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല.
മലപ്പട്ടം പഞ്ചായത്തിലെ 5ാം വാര്‍ഡ് അടുവാപ്പുറം നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ.വി.ഒതേനന്‍, 6ാം വാര്‍ഡില്‍ സി.കെ.ശ്രേയ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഈ വാര്‍ഡുകളില്‍ മറ്റാരും പത്രിക നല്‍കിയില്ല. ആന്തൂര്‍ നഗരസഭയില്‍ മൊറാഴ വാര്‍ഡില്‍ കെ.രജിതയ്ക്കും പൊടിക്കുണ്ട് വാര്‍ഡില്‍ കെ.പ്രേമരാജനും എതിരില്ല. എല്‍ഡിഎഫിന് പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂര്‍.
സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്. ഇക്കഴിഞ്ഞ മേയില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഗാന്ധിസ്തൂപം തകര്‍ത്തതുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മലപ്പട്ടത്ത് റാലി നടത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
