വയനാട്ടില്‍ എല്‍ ഡി എഫ്, യു ഡി എഫ് ഹര്‍ത്താല്‍

വ​യ​നാ​ട് ചൂരൽമല, മുണ്ടക്കൈ മേഖലയിലെ ഉരുൾപൊട്ടൽ ദു​രി​ത​ബാ​ധി​ത​രോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അവഗനണനയെ തുടർന്ന് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും സമരത്തിലേക്ക് .നവംബർ 19നാണ് ഹ​ർ​ത്താ​ൽ പ്രഖ്യാപിച്ചിരിക്കുന്നത്.

author-image
Rajesh T L
New Update
wayanad

കൽപറ്റ :വ​യ​നാ​ട് ചൂരൽമല,മുണ്ടക്കൈ  മേഖലയിലെ  ഉരുൾപൊട്ടൽ  ദു​രി​ത​ബാ​ധി​ത​രോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ  അവഗനണനയെ തുടർന്ന് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും സമരത്തിലേക്ക്.നവംബർ 19നാണ് ഹ​ർ​ത്താ​ൽ പ്രഖ്യാപിച്ചിരിക്കുന്നത്.

പുലർച്ചെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. അ​വ​ശ്യ സേവനങ്ങളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒഴിവാക്കും.വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ 450 ലേ​റെ പേ​ർ​ക്ക് ജീ​വ​ൻ  നഷ്ടപ്പെട്ടിട്ടും കോ​ടി​ക​ളു​ടെ ന​ഷ്ടം  സംഭവിച്ചിട്ടും കേ​ന്ദ്ര സ​ർ​ക്കാ​ർ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ത്തതിനാലാണ്  ഇ​രു മു​ന്ന​ണി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. 

ഒ​രു ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു ജ​ന​ത​യും ഇത്തരത്തിലുള്ള  അ​വ​ഗ​ണ​ന  നേരിട്ടിട്ടുണ്ടാകില്ല എന്ന് ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ പ​റ​ഞ്ഞു.മൂ​ന്ന് കാ​ര്യ​ങ്ങ​ളാ​ണ് കേരളം കേന്ദ്രത്തോട് ആ​വ​ശ്യ​പ്പെ​ട്ട​ത്.ഈ ദുരന്തസംഭവം എ​ൽ-3 ക്യ​റ്റ​ഗ​റി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണം. ദു​ര​ന്ത​ബാ​ധി​ത​രു​ടെ ക​ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് അ​ത് എ​ഴു​തി​ത്ത​ള്ള​ണം. അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം എ​ന്നി​വ​യാ​യി​രു​ന്നു മൂ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ.എ​ന്നാ​ൽ ഇ​വ​യി​ൽ ഒന്നും അം​ഗീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

wayanadu LDF hartal Wayanad landslide wayanad hartal wayanad rehabilitation